09 May 2024 Thursday

എടപ്പാൾ സോൺ സെൻട്രൽ എക്സിക്യൂട്ടീവ് സമാപിച്ചു

ckmnews

എടപ്പാൾ സോൺ സെൻട്രൽ എക്സിക്യൂട്ടീവ് സമാപിച്ചു


ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴ്ഘടകങ്ങളായ കേരള മുസ്‌ലിം ജമാഅത്ത്,  എസ് വൈ എസ്, എസ് എസ് എഫ് , എസ് ജെ എം , എസ് എം എ എന്നിവയുടെ  സോൺ, ഡിവിഷൻ പ്രവർത്തക സമിതി അംഗങ്ങൾ പ്രതിനിധികളായ സെൻട്രൽ എക്സിക്യൂട്ടീവ് പന്താവൂർ ഇർശാദിൽ സമാപിച്ചു. രണ്ടുമാസ കാലയളവിലെ പദ്ധതി അവതരണവും ചർച്ചയും നടന്നു. 

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി എസ് കെ ദാരിമി എടയൂർ ഉദ്ഘാടനം ചെയ്തു. എസ് ഐ കെ തങ്ങൾ മൂതൂർ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് വെസ്റ്റ് ജില്ല ജന. സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ വിഷയവതരണം നടത്തി. കെ.സിദ്ധീഖ് മൗലവി. മുനീർ പാഴൂർ, അഷ്റഫ് സഖാഫി താനൂർ. വാരിയത്ത് മുഹമ്മദലി, സി വി അബ്ദുൽ ജലീൽ അഹ്സനി, കെ പി എം ബശീർ സഖാഫി, സി നജീബ് അഹ്സനി , മുഹമ്മദ് റഫീഖ് ഇർഫാനി പ്രസംഗിച്ചു.