09 May 2024 Thursday

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കായി നടത്തുന്ന ഓണ ചങ്ങാതി പരിപാടിക്ക് ചങ്ങരംകുളത്ത് തുടക്കമായി

ckmnews


ചങ്ങരംകുളം:: ബി ആർ സി യുടെ പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കായി നടത്തുന്ന ഓണ ചങ്ങാതി പരിപാടിക്ക് ഉപജില്ലയിൽ തുടക്കമായി. ഓണ സമ്മാനങ്ങളും ഓണപ്പാട്ടും പൂക്കളവുമായി വീശിഷ്ടശേഷി ഉള്ള കുട്ടികളുടെ വീട്ടിൽ ഒത്തുകൂടുന്ന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പി സി എൻ ജി എച്ച് എസ് എസ് മൂക്കുതല ആറാം ക്ലാസിൽ പഠിക്കുന്ന ഐഷാ നിഹയുടെ വീട്ടിൽ പെരുമ്പടപ്പ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ഇ.സിന്ധു നിർവഹിച്ചു. അവശ്യ വസ്തുക്കൾ അടങ്ങുന്ന കിറ്റും മധുരവും ഓണക്കോടിയും സമ്മാനിച്ചു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്‌രിയ സെയ്ഫുദ്ദീൻ അധ്യക്ഷയായ ചടങ്ങിൽവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ മുസ്തഫ ചാലുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. എടപ്പാൾ ബി. പി . സി ബിനീഷ് ടി പി, സ്കൂൾ എച്ച് എം സുധ, ഗീത ടീച്ചർ, ബി ആർ സി പ്രതിനിധികൾതുടങ്ങിയവർ പങ്കെടുത്തു.