09 May 2024 Thursday

സോനാസ് മോഡേൺ എട്ടാമത് ജലോത്സവം തിരുവോണം നാളിൽ ചിയ്യാനൂർ ചിറകുളത്ത് നടക്കും

ckmnews

സോനാസ് മോഡേൺ എട്ടാമത് ജലോത്സവം  തിരുവോണം നാളിൽ ചിയ്യാനൂർ ചിറകുളത്ത് നടക്കും


ചങ്ങരംകുളം:സോനാസ് മോഡേൺ ചിയ്യാനൂര്‍ എട്ടാമത് ജലോത്സവം  തിരുവോണം നാളിൽ വിപുലമായ പരിപാടികളോടെ  ചിറക്കുളം പരിസരത്ത് നടക്കും. പൊന്നാനി താലൂക്ക് ഓണം ടൂറിസം  വാരാഘോത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആലംകോട് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ജലോത്സവം നടക്കുന്നത്.ച 2014 ൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട് അനുവദിച്ച

40 ലക്ഷം രൂപ മുതൽ മുടക്കി 

നവീകരിച്ചിരുന്നു.പൊന്നാനി എം എൽ എ ആയിരുന്ന ശ്രീ രാമകൃഷ്ണന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപയുടെ സൗന്ദര്യ വൽക്കരണ പ്രവർത്തിയും പുരോഗമിച്ച് വരികയാണ് .ഓണാഘോഷത്തിന്റെ ഭാഗമായി  ഉത്രാട പാച്ചിൽ നീന്തൽ മത്സരം ,മഡ് സോക്കർ ഫെസ്റ്റ് , ചങ്ങാടം തുഴച്ചിൽ , തീറ്റ മത്സരം ഉറിയടി , തലയിണ അടി ,  താറാവ് പിടുത്തം ,കമ്പവലി മത്സരം എന്നിങ്ങനെ മത്സരങ്ങളാണ് അരങ്ങേറുന്നത് .ഒരോ വർഷങ്ങളിലും വിത്യസ്ഥമായ പരിപാടികൾ ഉൾകൊള്ളിച്ചാണ് മോഡേൺ ക്ലബ്ബ് ജലോത്സവം സംഘടിപ്പിക്കുന്നത്.രാഷ്ട്രീയ സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടി യിൽ പങ്കെടുക്കും