09 May 2024 Thursday

തിന്മകളെ മഹത്വവല്കരിക്കുന്നത് ആശങ്കാജനകം - കൂറ്റമ്പാറ ദാരിമി

ckmnews

തിന്മകളെ മഹത്വവല്കരിക്കുന്നത് ആശങ്കാജനകം - കൂറ്റമ്പാറ ദാരിമി


ചങ്ങരംകുളം :തിന്മകളെ മഹത്വവല്കരിക്കുന്ന  പദപ്രയോഗങ്ങൾ  അധാർമികത വർധിപ്പിക്കാൻ ഇടവരുത്തുമെന്നും ശിക്ഷാ നടപടികളെക്കാൾ ശിക്ഷണ പ്രക്രിയക്ക് പ്രാധാന്യം നൽകി മത സമൂഹങ്ങളും അധികാര കേന്ദ്രങ്ങളും സമൂഹത്തെ ചേർത്ത് പിടിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അഭിപ്രായപ്പെട്ടു.

 പന്താവൂർ ഇർശാദിൽ സോൺ പ്രാസ്ഥാനിക ഘടക ഭാരവാഹികളുടെ സംയുക്ത സംഗമം "ചുവടി "ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവിയുടെ അധ്യക്ഷതയിൽ ജില്ലാ മുശാവറ അംഗം ഹൈദർ മുസ്‌ലിയാർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു  .

ഡിസമ്പർ 22 , 23 തീയതികളിൽ  "ഒരു നാട് നിർമ്മിച്ച 30 വർഷങ്ങൾ  "എന്ന ശീർഷകത്തിൽ വിവിധ പരിപാടികളോടെ നടക്കുന്ന ഇർശാദ് സമ്മേളനത്തിന്റെ പ്രഖ്യാപനം  മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗം  സയ്യിദ് സീതി ക്കോയതങ്ങൾ അൽ ബുഖാരി നിർവഹിച്ചു  .

സയ്യിദ് എസ് ഐ കെ തങ്ങൾ , വി വി അബ്ദുറസാഖ് ഫൈസി  ,കേരള ഹസൻ ഹാജി , വാരിയത്ത് മുഹമ്മദലി , വി പി ഷംസുദ്ദീൻ ഹാജി , പി പി നൗഫൽ സഅദി , ഹസൻ നെല്ലിശ്ശേരി , ശിഹാബ് പെരുമുക്ക്  ,നജീബ് അഹ്സനി  ,ഉമറുൽ ഫാറൂഖ് സഖാഫി പ്രസംഗിച്ചു