08 May 2024 Wednesday

അസ്സുഫ ദർസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ckmnews

അസ്സുഫ ദർസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


പൊന്നാനി:രാജ്യത്തിന്റെ 77 മത് സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനി അസ്സുഫ്ഫ ദർസ് വിപുലമായ സ്വതന്ത്ര ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൊന്നാനി മുനിസിപ്പാലിറ്റി ചെയർമാൻ ശിവദാസൻ ആറ്റുപുറം പതാക ഉയർത്തൽ ചടങ്ങിന് നേതൃത്വം നൽകി.ശേഷം അസ്സുഫ്ഫ ചെയർമാൻ ജഅ്ഫർ സഖാഫി അൽ അസ്ഹരി യുടെ അദ്ധ്യക്ഷതയിൽ സെമിനാർ സംഘടിപ്പിച്ചു.അഡ്വ: കലീമുദ്ധീൻ മുഖ്യതിഥി യായിരുന്നു ശേഷം സ്വാതന്ത്ര്യം എന്ന വിശയത്തിൽ വിദ്ധ്യാർത്ഥികളുടെ സെമിനാർ സംഘടിപ്പിച്ചു.സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപിച്ച സ്വതന്ത്ര ദിന ക്വിസ് മത്സര വിജയികൾക്ക് ഉപഹാരവും മധുര വിതരണവും നടന്നു