09 May 2024 Thursday

മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 2000 - 2001 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:- മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 2000 - 2001 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗംമം "തിരികെ" നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ്‌രിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. റാഷിദ് നെച്ചിക്കൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു.ഷരീഫ് ഫൈസി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം നടത്തി.ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ, ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ, അമീർ വെട്ടിക്കാട്ട്, പ്രഫുൽ മൂക്കുതല സംസാരിച്ചു.ആസിഫ് കാപ്പാട് നയിച്ച കലാ വിരുന്നും നടന്നു.