09 May 2024 Thursday

ആഗസ്റ്റ് 14ന് എടപ്പാളിൽ നടക്കുന്ന ഫ്രീഡം വിജിലിൽ 500പേരെ പങ്കെടുപ്പിക്കും

ckmnews


എടപ്പാൾ: കർഷകസംഘം കർഷകത്തൊഴിലാളി സി ഐ ടി യു വട്ടംകുളം സംയുക്ത കൺവെൻഷൻ ചേർന്നു. വട്ടംകുളത്ത് നടന്ന പരിപാടി കർഷകസംഘം ഏരിയ പ്രസിഡന്റ്‌ സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി രാഘവൻ, കെ. വി. കുമാരൻ, സി. എസ്. പ്രസന്ന എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കൺവീനർ എം മുരളീധരൻ സ്വാഗതവും എസ് ജിതേഷ് നന്ദിയും പറഞ്ഞു. ഓഗസ്റ്റ് 14 ന് വൈകുന്നേരം അഞ്ചിന് എടപ്പാളിൽ നടക്കുന്ന ഫ്രീഡം വിജിലിൽ 500പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.