09 May 2024 Thursday

രാഹുൽ ഗാന്ധിക്ക്‌ അഭിവാദ്യം നേർന്ന് മധുര വിതരണവും പ്രകടനവും നടത്തി

ckmnews

രാഹുൽ ഗാന്ധിക്ക്‌ അഭിവാദ്യം നേർന്ന് മധുര വിതരണവും പ്രകടനവും നടത്തി


ചങ്ങരംകുളം:  രാഹുൽ ഗാന്ധി വീണ്ടും എംപി ആയി പാർലമെന്റിൽ എത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ആലംകോട് - നന്നമ്മുക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മധുര വിതരണവും ആഹ്ലാദ പ്രകടനവും നടത്തി.കെപിസിസി ജനറൽ സെക്രട്ടടി ആലിപ്പറ്റ ജമീല ഉദ്‌ഘാടനം ചെയ്തു.പിടി അബ്ദുൽ കാദർ, നാഹിർ ആലുങ്ങൽ, ഹുറൈർ കൊടക്കാട്ട്, സുജിത സുനിൽ, ഉമ്മർ കുളങ്ങര, വി മുഹമ്മദ് നവാസ്, അബ്ദുസ്സലാം എന്ന കുഞ്ഞു, പികെ അബ്ദുള്ളക്കുട്ടി, കെ മുരളീധരൻ, കെപി ജഹാൻഗീർ, പ്രണവം പ്രസാദ് , കണ്ണൻ നമ്പ്യാർ, റിജാസ്, കെസി അലി, ഫൈസൽ സ്നേഹനഗർ, സലീം ചങ്ങരംകുളം, അരുൺ ലാൽ, ശാന്തിനി, അംബിക ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.