09 May 2024 Thursday

ചങ്ങരംകുളം പെരുമുക്കിൽ താമസിച്ചിരുന്ന വട്ടംകുളം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

ckmnews

ചങ്ങരംകുളം പെരുമുക്കിൽ താമസിച്ചിരുന്ന വട്ടംകുളം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം:പെരുമുക്കിൽ താമസിച്ചിരുന്ന വട്ടംകുളം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.വട്ടംകുളം സ്വദേശിയും പെരുമുക്കിൽ താമസക്കാരനുമായിരുന്ന കുറത്തിക്കുന്ന് സുബ്രമണ്യൻ(58)ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വിറകുമായി വട്ടംകുളത്തെ തറവാട് വീട്ടിലേക്ക്  പോകുന്നതിനിടയിൽ ഓട്ടോയിൽ കുഴഞ്ഞ് വീണ സുബ്രമണ്യനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യ അമ്മു.മക്കൾ.അർജ്ജുൻ,ആദിത്യൻ