08 May 2024 Wednesday

പൊന്നാനി നഗരസഭയിൽ പിഎംസ്വനിധി വായ്പ മേളയ്ക്ക് തുടക്കമായി

ckmnews


പൊന്നാനി:ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി തെരുവ് കച്ചവടക്കാർക്ക് നൽകി വരുന്ന പിഎം സ്വനിധി ചെറുകിട വായ്പ മേളക്ക് നഗരസഭയിൽ തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധികൾ മറികടക്കുന്നതിന്  തെരുവ് കച്ചടക്കാർക്ക് നൽകി വരുന്ന ഹ്രസ്വ കാല വായ്പ പദ്ധതിയാണ് പിഎംസ്വാനിധി. ഈ പദ്ധതിയിലൂടെ 7% പലിശ സബ്‌സിഡിയോടെ തെരുവ് കച്ചവടക്കാർ, കുടുംബശ്രീ ചെറുകിട സംരംഭകർ,ചെറുകിട മത്സ്യ കച്ചവടം ചെയ്യുന്നവർ,ലോട്ടറി വിൽപ്പനക്കാർ എന്നിങ്ങനെ തെരുവ് കച്ചവടം ഉപജീവനമാർഗ്ഗമായിട്ടുള്ള സംരംഭകർക്ക് 

 വായ്പ ആനുകൂല്യം ലഭിക്കും. കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് മാത്രമാണ് സബ്‌സിഡി ആനുകൂല്യം ലഭിക്കുക.കൂടാതെ ഡിജിറ്റൽ ആപ്പുകൾ വഴി പണമിടപാട് നടത്തുന്നവർക്ക്‌ വായ്പ കാലയളവിൽ ബോണസ് തുകയും ലഭിക്കും.ആദ്യഘട്ടത്തിൽ 10000/- രൂപയും ഇത് കൃത്യമായി തിരിച്ചക്കുന്നവർക്ക് 20000/-, തുടർന്ന് 50000/- രൂപ എന്നിങ്ങനെയാണ് വായ്പ ലഭിക്കുക.പൊന്നാനി നഗരസഭ  കോൺഫറൻസ് ഹാളിൽ നടന്ന വായ്പ മേള നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷ്യം വഹിച്ചു.നഗരസഭ സെക്രട്ടറി സജിരൂൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ മിനിമോൾ.എസ് പദ്ധതി വിശദീകരണം നടത്തി. തെരുവ് കച്ചവട സമിതി അംഗം ഈസ്മായിൽ,പി.മുഹമ്മദാലി, പൊന്നാനി നഗരസഭ CDS 2 ചെയർപേഴ്സൺ കുമാരി ആയിഷാബി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ ബേസിൽ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.പൊന്നാനി സിറ്റി മിഷൻ മാനേജർ സുനിൽ.പി. കെ നന്ദി അറിയിച്ചു.ജൂലൈ 29, 31 തിയ്യതികളിൽ കാലത്ത് 10 മുതൽ വൈകീട്ട് 5 വരെ ലോൺ മേള തുടരും.വായ്പ അപേക്ഷകരായ തരുവുകച്ചവടക്കാർ,ആധാർകാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക്‌, ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ, തെരുവ് കച്ചവടക്കാരനാണ് എന്നത്  സംബന്ധിച്ച സത്യവാങ്മൂലം, നഗരസഭ കൗൺസിലർമാർ അനുവദിക്കുന്ന സാക്ഷ്യ പത്രം എന്നിവ സഹിതം പൊന്നാനി നഗരസഭ കോൺഫറൻസ് ഹാളിൽ എത്തിച്ചേരേണ്ടതാണ്.