നന്നംമുക്കിൽ അംഗണവാടിയിലേക്കും വീടുകളിലേക്കും പോകുന്ന വഴി സ്വകാര്യ വ്യക്തി തടസപ്പെടുത്തിയതായി പരാതി
നന്നംമുക്കിൽ അംഗണവാടിയിലേക്കും വീടുകളിലേക്കും പോകുന്ന വഴി സ്വകാര്യ വ്യക്തി തടസപ്പെടുത്തിയതായി പരാതി
പ്രതിഷേധവുമായി ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി
ചങ്ങരംകുളം:നന്നംമുക്കിൽ 39 നമ്പർ അംഗണവാടിയിലേക്കും വീടുകളിലേക്കും പോകുന്ന വഴി സ്വകാര്യ വ്യക്തി തടസപ്പെടുത്തിയതായി പരാതി.50 വർഷത്തോളമായി 3 കുടുംബങ്ങളും 20ഓളം കുട്ടികളും പടിക്കുന്ന അംഗണവാടിയിലേക്കും പോയിരുന്ന 4അടി വഴിയാണ് സ്വകാര്യ വ്യക്തി നടത്തിയ റീ സർവേയിൽ രണ്ട് അടിയായി ചുരുങ്ങിയ ത്.സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനെന്ന പേരിൽ വർഷങ്ങളായി ഉപയോഗിച്ച് വന്ന വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ മണ്ണെടുത്ത് മതിൽ കെട്ടാനുള്ള ശ്രമം തടയുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ജയൻ കല്ലുർമ്മ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര മംഖ്യപ്രഭാഷണം നടത്തി.ജനാർദ്ധനൻ പട്ടേരി,സുധാകരൻ നന്നംമുക്ക്,എം വിനയകുമാർ,രഞ്ജിത്ത് എകെ,ചന്ദ്രൻ എന്നിവർ സംസാരിച്ചു