09 May 2024 Thursday

രാജീവ് ഗാന്ധി യൂത്ത് സെന്റർ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോഷിച്ചു

ckmnews


ചങ്ങരംകുളം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ   ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ കോക്കൂർ രാജീവ്‌ ഗാന്ധി യൂത്ത് സെന്റർ അനുശോചന യോഗം സംഘടിപ്പിച്ചു.ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്‌ ഹുറൈർ കൊടക്കാട്ട് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഇ വി മാമു അധ്യക്ഷത വഹിച്ച യോഗത്തിൽ , ഹസീബ് കോക്കൂർ, ഷൈജു, അസീസ്, റിയാസ്, അൻഷാദ്, ഷെബിൻ രാജ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.