27 April 2024 Saturday

രാഹുല്‍ ഗാന്ധിയെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

ckmnews

രാഹുല്‍ ഗാന്ധിയെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തി


പൊന്നാനി:പൊന്നാനി ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ ആക്രമിച്ച യു.പി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ പ്രകടനം നടത്തി .ചമ്രവട്ടം ജങ്ക്ഷനിൽ നടന്ന പ്രതിഷേധ സംഗമം മുൻ എം.പി. സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. പുന്നക്കൽ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ, കെ.പി.സി.സി. അംഗം കെ.ശിവരാമൻ, ഡി.സി.സി ജന:സെക്രട്ടറി ടി.കെ.അഷറഫ്,  എൻ.എ.ജോസഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ.പി. അബ്ദുൾ ജബ്ബാർ, പ്രദീപ്കാട്ടിലായി, എ.പവിത്രകുമാർ, എം.അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.