09 May 2024 Thursday

വളയംകുളം പുത്തൻകുളത്തിൽ കെമിക്കൽ കലക്കിയെന്ന് പരാതി:കുളത്തിൽ ഇറങ്ങുന്നതിന് നിരോധനം

ckmnews


ചങ്ങരംകുളം:പൊതുജനങ്ങൾ കുളിക്കാൻ ഉപയോഗിക്കുന്ന   വളയംകുളത്തെ പുത്തൻകുളത്തിൽ പെയിന്റ് കെമിക്കൽ കലർത്തിയെന്ന പരാതിയിൽ കുളത്തിൽ ഇറങ്ങുന്നതിന് അധികൃതർ താൽകാലിക നിരോധനം ഏർപ്പെടുത്തി.വെള്ളത്തിന്റെ കളർ മാറ്റം സംഭവിക്കുകയും ചില ആളുകൾക്ക് ചൊറിച്ചിൽ ചെവിട് വേദന തുടങ്ങിയവ  അനുഭവപ്പെടുകയും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.കുറച്ചു ദിവസത്തേക്ക് കുളത്തിൽ കുളിക്കണ്ട എന്ന് ഡോക്ടർ മാരുടെ നിർദേശപ്രകാരം  അധികാരികൾ കുളം പൂട്ടിയിട്ടുണ്ട്.കെമിക്കൽ കലക്കുന്ന വീഡിയോ സഹിതം ആണ് നാട്ടുകാർ പരാതി അധികൃതർക്ക് പരാതി നൽകിയത്.