26 April 2024 Friday

ബാബരി മസ്ജിദ് വിധി സത്യത്തിന് എതിരെ പിടിച്ച കണ്ണാടി:എ വിജയരാഘവന്‍

ckmnews

*ബാബരി മസ്ജിദ് കേസിലെ വിധി സത്യത്തിന് എതിരെ പിടിച്ച കണ്ണാടിയെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ*


ചങ്ങരംകുളം: ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി സത്യത്തിന് എതിരെ പിടിച്ച കണ്ണാടിയെന്ന് എൻ ഡി എഫ് കൺവീനർ എ വിജയരാഘവൻ.ബാബറി മസ്ജിദ് തകർക്കുന്ന രംഗങ്ങൾ കൺമുമ്പിൽ കണ്ട ജനങ്ങൾ സുപ്രീംകോടതിവിധി കെട്ട് അത്ഭുത സ്തബ്ദരായി നിൽക്കുകയാണെന്നും സത്യത്തെ തെളിയിക്കാൻ സിബിഐ സ്വീകരിച്ച മാർഗ്ഗങ്ങൾ സത്യാന്വേഷണത്തിന് സഹായകരമായില്ല എന്നുവേണം മനസ്സിലാക്കാനെന്നും അതുകൊണ്ട് തന്നെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സൗകര്യമായി അത് മാറി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നിക്ഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

നന്നംമുക്ക് പഞ്ചായത്ത് വനിതാ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.