06 May 2024 Monday

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

ckmnews


സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്‍(68) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.


സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊര്‍ണ്ണൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെയ്ഡ്‌കോ വൈസ് ചെയര്‍മാന്‍, എഐആര്‍ടിഡബ്ലിയുഎഫ് അഖിലേന്ത്യ സെക്രട്ടറി, ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.