09 May 2024 Thursday

സി.എ ഖാദർ അനുസ്മരണവും പ്രഥമ സി.എ ഖാദർ സ്മാരക പുരസ്‌കാരദാനവും നടന്നു

ckmnews

സി.എ ഖാദർ അനുസ്മരണവും പ്രഥമ സി.എ ഖാദർ സ്മാരക പുരസ്‌കാരദാനവും നടന്നു


എടപ്പാൾ: സി.എ ഖാദറിനെ പോലെയുള്ള നേതാക്കളുടെ അഭാവം കോൺഗ്രസ്‌ പ്രസ്ഥാനത്തിനു നൽകിയ ശൂന്യത നികത്താൻ കഴിയാത്തതും രാജ്യത്തു നിസ്വാർത്ഥരായ കോൺഗ്രസ്‌ പ്രവർത്തകരെ ആണ് കാലഘട്ടത്തിന്റെ ആവിശ്യമെന്നു പ്രവർത്തകർ തിരിച്ചറിയണമെന്നും ബെന്നി ബെഹ്‌നാൻ എം.പി പറഞ്ഞു. സി.എ ഖാദർ ചാരിറ്റബിൾ ട്രസ്റ്റ്‌ നേതൃതത്തിൽ നരിപറമ്പ് വെച്ച് സി.എ ഖാദർ അനുസ്മരണവും പ്രഥമ സി.എ ഖാദർ സ്മാരക പുരസ്‌കാരദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദേഹം. പുരസ്കാരം ഡോ. സി.പി ബാവഹാജിക്കു സമ്മാനിച്ചു. അഡ്വ.എൻ.എ ജോസഫ് അധ്യക്ഷനായി.പി.ടി അജയ് മോഹൻ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ മുൻ എം.പി സി.ഹരിദാസ് ആദരിച്ചു. വി.എ കരിം,പി.ഇഫ്തികാറുദ്ധീൻ, ആർ.കെ ഹമീദ്,ബീരാവുണ്ണി, പ്രകാശൻ കാലടി, ടി.പി ഹൈദരലി, സുരേഷ് ബാബു,കെ.ഗോപാലകൃഷ്ണൻ, സദാനന്ദൻ തവനൂർ, ഇബ്രാഹിം ചേന്നര,അഷ്‌റഫ്‌ ചെമ്മല, ബാലകൃഷ്ണൻ തവനൂർ, കെ.ജി ബാബു,അബൂബക്കർ ഹാജി, രാജഗോപാൽ, ടി.പി മോഹനൻ, ഒ.കെ കുഞ്ഞു മുഹമ്മദ്‌, അഭിലാഷ്, പ്രദീപ് കാട്ടിലായിൽ,ഉണ്ണികൃഷ്ണൻ പൊന്നാനി, മുസ്തഫ കാടഞ്ചേരി സംസാരിച്ചു.