08 May 2024 Wednesday

വന്നേരിയിൽ ഭക്ഷണം പാചകം ചെയ്യാൻ ഓഡിറ്റോറിയത്തിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ckmnews


പൊന്നാനി: പൊന്നാനിക്കു സമീപം വന്നേരി പാലസ് ഓഡിറ്റോറിയത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന ജോലിക്കിടയിൽ പെരുമ്പടപ്പ് അയിരൂർ സ്വദേശി മുക്രിയകത്ത് ഷമീർ ( 43 ) കുഴഞ്ഞു വീണു മരിച്ചു .നെഞ്ചുവേദന അനുഭവപ്പെടുകയും തളർന്ന് വീഴുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.കനിവ് ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.അയിരൂർ അൽനൂർ കാറ്ററിംഗ് സർവീസിൽ ജോലി ചെയ്യുന്ന ഷെമീർ അയിരൂർ സെൻ്ററിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ അയമുവിൻ്റെ മകനാണ്.ഭാര്യ: റഹ്മത്ത്

മക്കൾ. ദിൽഷ.സന ഫാത്തിമ,ഫാഹിമസ്.സഹോദരങ്ങൾ. കബീർ. അഷ്‌കർ. സബീന