09 May 2024 Thursday

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം നഷ്ടമായത് ലോകോത്തര കലാകാരനെ: എം വി ഗോവിന്ദൻ മാസ്റ്റർ

ckmnews

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം നഷ്ടമായത്  ലോകോത്തര കലാകാരനെ: എം വി ഗോവിന്ദൻ മാസ്റ്റർ


എടപ്പാൾ: ചിത്രകലയിൽ ലോകോത്തരമായ നിലപാടിൽ വരച്ച ലോകപ്രശസ്തനായ കലാകാരനാണ് നമ്മെ വിട്ടുപിരിഞ്ഞ ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.ലോകത്ത് തന്നെ സമാനതകൾ ഇല്ലാത്ത രീതിയിൽ  ഓരോ കഥാപാത്രത്തെയും മനസ്സിൽ തട്ടുന്ന വിധത്തിൽ വരച്ചു തീർക്കാനുള്ള കഴിവ്  മലയാളത്തിലെ വായനക്കാരെ പ്രത്യേകിച്ച് രണ്ടാമൂഴം ഉൾപ്പെടെയുള്ള  നോവലുകളുമായി വരക്കപ്പെട്ട ചിത്രങ്ങളെല്ലാം ലോക ശ്രദ്ധയെ ആകർഷിക്കുന്ന ഒന്നാണെന്ന് കലാലോകം വിലയിരുത്തുമെന്നും അദ്ദേഹത്തിന്റെ സ്മരണക്കു ആദരാഞ്ജലികൾ അർപ്പിക്കുന്നതായും  ഗോവിന്ദൻ  മാസ്റ്റർ പറഞ്ഞു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു  അദ്ദേഹം. കർഷകസംഘം ഏരിയ സെക്രട്ടറി ഇ രാജഗോപാലും പാർട്ടി പ്രവർത്തകരും  അനുഗമിച്ച് എത്തിയിരുന്നു.