08 May 2024 Wednesday

ഈശ്വരമംഗലം-നൈതല്ലൂർ ജുമാ മസ്‌ജിദിന് സമീപം താമസിക്കുന്ന കാളമ്മൽ വീട്ടിൽ പാത്തുമ്മു നിര്യാതയായി

ckmnews



പൊന്നാനി:ഈശ്വരമംഗലം-നൈതല്ലൂർ ജുമാ മസ്‌ജിദിന് സമീപം താമസിക്കുന്ന കാളമ്മൽ വീട്ടിൽ പാത്തുമ്മു (80)നിര്യാതയായി.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 4 വർഷത്തോളമായി ചികിൽസയിലായിരുന്നു.പുലർച്ച, സ്വവസതിയിൽ 2 മണിയോടെയായിരുന്നു മരണം. ഉച്ചക്ക് 1 മണിയോടെ നൈതല്ലൂർ ജുമാ മസ്‌ജിദ് ഖബര്‍ സ്‌ഥാനില്‍ ഖബറടക്കം നടന്നു. മക്കൾ: ഇസഹാഖ് ഈശ്വരമംഗലം (ദുബായ് ആസ്‌ഥാനമായ എമിറാത്തി ടൈംസ്, ജിസിസി ബിസിനസ് ന്യൂസ് എന്നിവയുടെ ചീഫ് എഡിറ്റർ), ഈഴുവതിരുത്തി കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ കാളമ്മൽ അബൂബക്കർ, പികെ സുബൈദ എന്നിവരാണ്. യൂസുഫ്, റുബീന, സഹീറ ബാനു എന്നിവരാണ് മരുമക്കൾ.