09 May 2024 Thursday

വളാഞ്ചേരിയിൽ വൻ മയക്ക്മരുന്ന് വേട്ട; തൃത്താല കക്കാട്ടിരി സ്വദേശി അടക്കം 5 പേർ അറസ്റ്റിൽ പിടികൂടിയവയിൽ കഞ്ചാവ് ഓയിലും 20 ഗ്രാം എംഡിഎംഎയും

ckmnews

വളാഞ്ചേരിയിൽ വൻ മയക്ക്മരുന്ന് വേട്ട; തൃത്താല കക്കാട്ടിരി സ്വദേശി അടക്കം 5 പേർ അറസ്റ്റിൽ


പിടികൂടിയവയിൽ കഞ്ചാവ് ഓയിലും 20 ഗ്രാം എംഡിഎംഎയും


വളാഞ്ചേരി: അഞ്ച് പേരിൽ നിന്നായി ഇരുപത് ഗ്രാമിൽ കൂടുതൽ MDMA യും 5 ഗ്രാമിൽ കൂടുതൽ കഞ്ചാവ് ഓയിലും പിടികൂടി വളാഞ്ചേരി പോലീസിൻ്റെ കഞ്ചാവ് വേട്ട.ശനിയാഴ്ച രാവിലെ വീട്ടിൽ സൂക്ഷിച്ച 5 ഗ്രാം MDMA യും 3 ഗ്രാം കഞ്ചാവ് ഓയിലുമായാണ് കാവുംപുറം സ്വദേശി കടശ്ശേരി വളപ്പിൽ ഇസ്മായിലിനെ (26 വയസ്സ്) വളാഞ്ചേരി പോലീസ് പിടികൂടിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ വളാഞ്ചേരി കുറ്റിപ്പുറം ഓണിയിൽ പാലത്തിന് സമീപം 5 ഗ്രാം എംഡി എംഎയും സിറിഞ്ചുകളും സഹിതം പാലക്കാട് തൃത്താല മലക്കാട്ടിരി കക്കാട്ടിരി സ്വദേശി അരിപ്ര വീട്ടിൽ അബ്ദുൽ സലീമും (32 വയസ്സ്) സുഹൃത്ത് തൃത്താല കൊട്ടപ്പാടം കല്ലത്ത് പറമ്പിൽ കിരണിനെയും (28 വയസ്സ്) സ്കൂട്ടറിൽ വെച്ച് MDMA യും സിറിഞ്ചും സഹിതം പിടികൂടി.രാത്രി പത്ത് മണിയോടെ വളാഞ്ചേരി പട്ടാമ്പി റോഡിൽ കൊടുമുടിയിൽ വെച്ച് പാലക്കാട് ഭാഗത്ത് നിന്നും വളാഞ്ചേരിയിലേക്ക് കാറിൽ കടത്തുകയായിരുന്ന 11 ഗ്രാം MDMA 3 ഗ്രാം കഞ്ചാവ് ഓയിലുംമായി എടയൂർ മാവണ്ടിയുർ സ്വദേശി താഴത്തേ പള്ളിയാലിൽ മുഹ്സിൻ (24 വയസ്സ്) സുഹൃത്ത് എടയൂർ അത്തിപ്പറ്റ സ്വദേശി അമ്പലാടത്ത് അഫ്സൽ (24 വയസ്സ്)

എന്നിവരെയുമാണ് പോലീസ് കാർ സഹിതം വലയിലാക്കിയത്.പിടികൂടിയവർ എല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി മയക്കുമരുന്ന് കൊണ്ട് വന്ന് മലപ്പുറം പാലക്കാട് ജില്ലകളിൽ വിതരണം നടത്തുന്നവരാണ്.പ്രതികളിൽ ഇസ്മയിലും, സലീം,അഫ്സലും ലഹരി മരുന്ന്മായി ബന്ധപ്പെട്ട് മുമ്പും ശിക്ഷ അനുഭവിച്ചവരാണ്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തിരൂർ ഡി വൈ എസ് പി .കെ .എം ബിജു വിന്റെ നിർദ്ദേശ പ്രകാരം വളാഞ്ചേരി എസ് എച്ച് ഒ ജലീൽ കറുത്തേടത്ത് എസ് ഐ മാരായ മുഹമ്മദ് റാഫി , സുധീർ, ശ്രീകുമാർ അബ്ദുൽ അസീസ്, എസ്.ഐ ജയപ്രകാശ്. എസ്, സി പി ഒ മാരായ ദീപക്, ഹാരിസ്, ജയപ്രകാശ്,സി പി ഒ വിനീദ് ഗീരീഷ് ശ്രീജിത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികൾ ഉപയോഗിച്ച ബൈക്കുകളും കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾക്ക് വേണ്ടി പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു

പിടികൂടിയ പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.