09 May 2024 Thursday

ചങ്ങരംകുളം മൂക്കുതലയിൽ വിഷം അകത്ത് ചെന്ന് ചികിത്സയിൽ കഴിഞ്ഞ മൂക്കുതല സ്വദേശി മരിച്ചു

ckmnews


ചങ്ങരംകുളം:വിഷം അകത്ത് ചെന്ന് ചികിത്സയിൽ കഴിഞ്ഞ മൂക്കുതല സ്വദേശി മരിച്ചു.മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിച്ചിരുന്ന പറയിരിക്കൽ വീട്ടിൽ രാജഗോപാലൻ(74)ആണ് മരിച്ചത്.മലബാർ ദേവസം ബോർഡിന് കീഴിലുള്ള മൂക്കുതല കീഴേക്കാവ് ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു മരിച്ച രാജഗോപാലൻ.ജൂൺ 19നാണ് രാജഗോപാലിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ബന്ധുക്കൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.ഭാര്യ മാലതി.മക്കൾ രജിനി,രാജീവ്,രജിത.മരുമക്കൾ ബാബു,വിജി,ലേഖ