09 May 2024 Thursday

ഹരിതസഭ മാലിന്യമുക്ത നവകേരളം:നോടൽ ഓഫീസർമാരുടെ കമ്മറ്റി രൂപീകരിച്ചു

ckmnews

ഹരിതസഭ മാലിന്യമുക്ത നവകേരളം:നോടൽ ഓഫീസർമാരുടെ കമ്മറ്റി രൂപീകരിച്ചു


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്ത് ഹരിത സഭ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഏകോപനത്തിനും വേണ്ടി നോടൽ ഓഫീസർമാരുടെ കമ്മിറ്റി രൂപീകരിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ സ്വാഗതവും വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷതയും വഹിച്ചു.പിഡബ്ല്യുഡി,ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി,പോലീസ് ,വിഇഒ ,തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്ധ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.വിശദമായ ചർച്ചക്ക് ശേഷം തുടർ നടപടികൾക്കുള്ള രൂപരേഖ തയ്യാറാക്കുകയും കമ്മറ്റി രൂപീകരിക്കുകയും ചെയ്തു