09 May 2024 Thursday

നവകേരള കോലിക്കര അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

ckmnews

നവകേരള കോലിക്കര അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു


ചങ്ങരംകുളം:നവകേരള ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലിക്കര അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു.ചടങ്ങിൽ എസ് എസ് എൽ സി പ്ളസ്ടു ഡിഗ്രി വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു.പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പിപി ലഹരി വിരുദ്ധ ക്ലാസും ഡോക്ടർ സലീം കോക്കൂർ മോട്ടിവേഷൻ ക്ളാസെടുത്തു.ക്ലബ്‌ അംഗങ്ങളായ സുമേഷ് കോലിക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ നിസാർ കോലിക്കര അധ്യക്ഷത വഹിച്ചു.ക്ലബിലെ ജിസിസി മെമ്പറായ ഫക്രുദീൻ കോലിക്കര ആശംസ അറിയിച്ച് സംസാരിച്ചു.ക്ലബ്‌ പ്രസിഡന്റ് ഷെഹീൻ ടി. വി നന്ദി പറഞ്ഞു