09 May 2024 Thursday

വിദ്യാർത്ഥികൾക്ക് അനുമോദനവും മൊമെന്റോ വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: വെൽഫെയർ പാർട്ടി  എടപ്പാൾ പഞ്ചായത്തിലെ എസ്എസ്എൽസി പ്ളസ്ടു വിദ്യാർത്ഥികൾക്ക്  അനുമോദനവും മൊമെന്റോ വിതരണവും നടത്തി.പാർട്ടി ജില്ലാ കമ്മിറ്റി അംഗം സിവി ഖലീൽ ഉദ്ഘാടനം ചെയ്തു ,പാർട്ടിയുടെ എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കോലൊളമ്പ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഖമറുദ്ദീൻ എടപ്പാൾ,എടപ്പാൾ ഗ്രാമപഞ്ചായത്ത് 8ാം വാർഡ് മെമ്പർ മുനീറാ നാസർ , മണ്ഡലം ട്രഷറർ അബ്ദുറബ്ബ്, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ലിയാ ലൈസ് എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് അമീൻ പാക്കിനിയുടെ ക്ലാസും നടന്നു.എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് ഷാഫി സ്വാഗതവും - സെക്രട്ടറി സുമയ്യ ലൈസ് നന്ദിയും പറഞ്ഞു.