09 May 2024 Thursday

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കായിക താരങ്ങളെയും അനുമോദിച്ചു

ckmnews



ചങ്ങരംകുളം:മുസ്‌ലിം ലീഗ് മാങ്കുളം യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കായിക താരങ്ങളെയും അനുമോദിച്ചു.മലപ്പുറം ജില്ലാ വുഷു 48കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ ഷിബിൽ എംജെ ,68കിലോ വിഭാഗത്തിൽ വെങ്കലം നേടിയ തസ്‌ലീം , പത്താം ക്ലാസിലും പ്ലസ്ടുവിലും മദ്രസ പൊതു പരീക്ഷയിലും വിജയികളായതിലൂടെ  മാങ്കുളത്തിന്റെ അഭിമാനമായി മാറിയ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ മൊമെന്റോ നൽകി അനുമോദിച്ചു.മാങ്കുളം വിജയാരവം-2023 എന്ന പേരിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് എംകെ അൻവർ ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് മാങ്കുളം യൂണിറ്റ് പ്രസിഡന്റ് മൊയ്‌ദീൻ സിവി അദ്ധ്യക്ഷനായിരുന്നു .കെവി മുഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിച്ചു.യൂത്ത് ലീഗ് യൂണിറ്റ് ജനറൽ സെക്രെട്ടറി സബീൽ ,അസ്സബാഹ് കോളേജ് യൂണിയൻ ജനറൽ സെക്രെട്ടറി ഷിബിൽ ,എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷാബിൽ എംഎ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ മോട്ടീവഷൻ ക്ലാസ്സിന് നേതൃത്വം നൽകി.മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,വാർഡ് മെമ്പർ മൈമൂന ഫാറൂഖ്,അലിമോൻ കെവി ,എംഐ അബ്ബാസ് ,താജുദ്ധീൻ കെവി ,ഉമ്മർ കെവി ,അബ്ബാസ് മഠത്തിപ്പറമ്പിൽ ,കുന്നത്ത് ഹമീദ് ,അഷ്‌റഫ് എംഐ തുടങ്ങിയവർ വിജയികൾക്ക് ആശംസകളറിയിച്ചു.ഷൗക്കത്ത് പി ഖിറാഅത്ത് പാരായണം ചെയ്തു .മുസ്‌ലിം ലീഗ് യൂണിറ്റ് സെക്രെട്ടറി അലി പണ്ടാരത്തിൽ സദസ്സിന് സ്വാഗതം ആശംസിച്ചു ,ട്രഷറർ കെവി അബു നന്ദി പറഞ്ഞു