27 April 2024 Saturday

ജെഎസ് ഒ വൈ എ ( JSOYA) തൃശൂർ ഭദ്രാസനം പരിസ്ഥിതി ദിനം ആചരിച്ചു.

ckmnews

ജെഎസ് ഒ വൈ എ ( JSOYA) തൃശൂർ ഭദ്രാസനം പരിസ്ഥിതി ദിനം ആചരിച്ചു.


ചാലിശ്ശേരി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂർ ഭദ്രാസനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിലും  വൃക്ഷതൈകൾ നട്ടു.ഭദ്രാസന തല ഉദ്ഘാടനം ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് തൃശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമ്മിസ് , മാത്യൂസ് മോർ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാർ ചേർന്ന് നിർവ്വഹിച്ചു. ജെ എസ് ഒ വൈ എ  ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോസ് ചിറക്കുഴിയിൽ , ഭദ്രാസന ജോയിന്റ് സെക്രട്ടറി നിതിൻ യാക്കോബ് ചുണ്ടേക്കാടൻ , ഇടവക ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എ. ഏലിയാസ് , ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ഭക്തസംഘടന ഭാരവാഹികൾ , വിശ്വാസികൾ എന്നിവർ പങ്കെടുത്തു.