26 April 2024 Friday

എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ വെസ്റ്റ് കമ്മിറ്റി ഏകദിന ഉപവാസസമരം നടത്തി

ckmnews

എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ വെസ്റ്റ് കമ്മിറ്റി ഏകദിന ഉപവാസസമരം നടത്തി


പൊന്നാനി: കാലവർഷം അടുത്തിരിക്കെ കടൽഭിത്തി നിർമ്മാണം ഇത് വരെ തുടങ്ങാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ട് എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ വെസ്റ്റ് കമ്മിറ്റി ഏകദിന ഉപവാസസമരം നടത്തി.പൊന്നാനി ബസ് സ്റ്റാൻഡിൽ വെച്ചാണ് സമരപരിപാടി സംഘടിപ്പിച്ചത്.കടൽഭിത്തി നിർമ്മാണം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ സർക്കാരിന്റെ തീരദേശ വാസികളോടുളള  അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള ഉപവാസസമരത്തിൽ മുൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ യാസിർ സ്വാഗതം പറഞ്ഞു.മുനിസിപ്പൽ പ്രസിഡന്റ്‌ എം. മുത്തലിബ്‌ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി അൻവർ പഴഞ്ഞി, മണ്ഡലം പ്രസിഡന്റ്‌ റാഫി പലപ്പെട്ടി മണ്ഡലം സെക്രട്ടറി പി പി സക്കീർ, മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ ഹസ്സൻ ചിയാനൂർ,ഫത്താഹ് മാസ്റ്റർ SDTU ജില്ലാ സെക്രട്ടറി ബിലാൽ പൊന്നാനി മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ റിഷാബ്‌ പി.കെ, ഹാരിസ് പള്ളിപ്പടി എന്നിവർ സംസാരിച്ചു.