26 April 2024 Friday

പൊന്നാനി കോൾ സംരക്ഷണ സമിതി തിങ്കളാഴ്ച്ച പെരുമ്പടപ്പ് എ.ഡി എ ഓഫീസിലേക്ക് മാർച്ച് നടത്തും

ckmnews

പൊന്നാനി കോൾ സംരക്ഷണ സമിതി തിങ്കളാഴ്ച്ച പെരുമ്പടപ്പ് എ.ഡി എ ഓഫീസിലേക്ക് മാർച്ച് നടത്തും


ചങ്ങരംകുളം: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് മെയ് 29 ന് തിങ്കളാഴ്ച്ച പെരുമ്പടപ്പ് എ.ഡി എ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന്  

പൊന്നാനി കോൾ സംരക്ഷണ സമിതി ഭാരവാഹികൾ  വാർത്താ സമ്മേളനത്തിലറിയിച്ചു. അടിയന്തരമായി സർക്കാർ ഇടപെട്ട്  കർഷകർക്ക് പണം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പൊന്നാനി കോൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ പൊന്നാനി കോൾ സംരക്ഷണ സമിതി പ്രസിഡണ്ട് എം.എ.വേലായുധൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് എൻ.കെ.സതീശൻ, സെക്രട്ടറി കെ.എ.ജയാനന്ദൻ ,ട്രഷറർ വി.വി.കരുണാകരൻ, വി.പി.ഉമ്മർ, എ.ടി.ജബ്ബാർ എന്നിവർ പങ്കെടുത്തു.