09 May 2024 Thursday

എടപ്പാളിൽ ചോളം കൃഷിക്ക് തുടക്കമിട്ട് സി പി ഐ

ckmnews


എടപ്പാൾ: ജീവനം അതിജീവനം പദ്ധതിയുടെ ഭാഗമായി  സി പി ഐ എടപ്പാൾ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോലളമ്പിൽ വിപുലമായ രീതിയിൽ ചോള കൃഷിക്ക് തുടക്കം കുറിച്ചു. ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ് ചോള വിത്ത് പാകി ഉദ്ഘാടനം ചെയ്തു.സി പി ഐ ജില്ല കമ്മറ്റിയംഗം കെ എൻ ഉദയൻ , മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം, കൃഷി ഓഫീസർ എം പി സുരേന്ദ്രൻ ,പി പി മുസ്തഫ , രാജൻ അയിലക്കാട്, മണി തിരുത്തുമ്മൽ, കെ വി സുന്ദരൻ എന്നിവർ സംസാരിച്ചു.