09 May 2024 Thursday

സ്വതന്ത്ര കർഷകസംഘം എടപ്പാൾ കൃഷിഭവന് നിവേദനം നൽകി

ckmnews


എടപ്പാൾ: കർഷകർക്ക് താങ്ങും തണലും ആവേണ്ട കൃഷി ഭവൻ  കർഷകരുടെ വിയർപ്പിന്റെ ഫലം യഥാസമയം അനുവദിക്കണമെന്ന് ആവശ്യവുമായി എടപ്പാൾ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് എടപ്പാൾ കൃഷിഭവനിൽ നേരിട്ട് പോയി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.2021-2022 കാലയളവിൽ കൃഷി നാശം സംഭവിച്ച കർഷകർക്കുള്ള ഇൻഷുറൻസ് തുക ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല എന്നതും, 2022-2023 കാലയളവിൽ എടപ്പാൾ പഞ്ചായത്തിൽ പുഞ്ച കൃഷി കർഷകർക്ക് നൽകിയ വിത്തിൽ കൂട്ട് വിത്ത് വന്നതും ചർച്ചയിൽ കൃഷി ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തി.എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുട്ടി , അസീസ്‌ , സ്വതന്ത്ര കർഷക സംഘം പ്രസി ഇബ്രാഹിം കെ കെ , യൂത്ത് ലീഗ് പ്രസിഡന്റ് നിച്ചു ശരീഫ് , വൈസ് പ്രസിഡന്റ് കാദർ ഭാഷ , സെക്രട്ടറി ശരീഫ് ,കെവിഎം  ലൈസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.