26 April 2024 Friday

എഫ്.സി.ഗ്രൗണ്ട് പഴഞ്ഞി:ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ശനി,ഞായർ ദിവസങ്ങളിൽ നടക്കും

ckmnews

എഫ്.സി.ഗ്രൗണ്ട് പഴഞ്ഞി:ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ശനി,ഞായർ ദിവസങ്ങളിൽ നടക്കും


പഴഞ്ഞി:എഫ്.സി. ഗ്രൗണ്ട് പഴഞ്ഞിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ആറാമത് പ്രബീഷ് മെമ്മോറിയൽ ഓൾ കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ശനി , ഞായർ ദിവസങ്ങളിൽ നടക്കുംപഴഞ്ഞി ഗവൺമെന്റ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ശനി, ഞായർ  ദിവസങ്ങളിലായി

7 മണിക്ക് മൽസരം ആരംഭിക്കും.കേരളത്തിലെ പ്രമുഖരായ പതിനാറോളം ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.ഫൈനലിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 2 കെആർ സൂപ്പർമാർട്ട് ജെറുസലേം പഴഞ്ഞി സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും , രണ്ടാ സ്ഥാനക്കാർക്ക് ഐന്നൂർ കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും ലഭിക്കും.ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ശനിയാഴ്ച 

വൈകീട്ട് ഏഴിന് കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ഇ.എസ്.നിർവ്വഹിക്കും.വൈസ് പ്രസിഡന്റ് യദുകൃഷ്ണ,വാർഡ് മെമ്പർന്മാരായ ഷാജൻ മാസ്റ്റർ,മിന്റോ റെനി,ബബിത ഫിലോ തുടങ്ങിയവരും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും. ടൂർണ്ണമെന്റിന് ഭാരവാഹികളായ മുത്തലീബ് , ശരത് സുധീഷ് , മീറാഷ് ചന്ദ്രൻ ,ജസ്റ്റിൻ ജോൺസൺ, യദികൃഷ്ണ , അനിൽ വിനയൻ എന്നിവർ നേതൃത്യം നൽകും.