09 May 2024 Thursday

മാത്തൂർ ഉസ്താദ് ഉറൂസ് സമാപിച്ചു

ckmnews



എടപ്പാൾ :പ്രവാചക പ്രകീർത്തന പ്രചാരണത്തിലൂടെ സാന്ത്വനവുo സൗഹൃദവും വളർത്തി മത ചൈതന്യം കാത്തുസൂക്ഷിക്കാൻ അക്ഷീണം യത്നിച്ച മഹാഗുരുവായിരുന്നു മാത്തൂർ യു.പിമുഹമ്മദ് മുസ്‌ലിയാർ എന്ന് വേർപ്പാടിന്റെ രണ്ടാo ആണ്ടു ദിനത്തിൽ മാത്തൂരിൽ നടന്ന അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സയ്യിദ് കെ.കെ എസ് തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ത്രിദിന ഉറൂസ് പരിപാടി സയ്യിദ് അൻവർ ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.പി. മുഹമ്മദ് ഷാഫി ഹുദവി അദ്ധ്യക്ഷത വഹിച്ചു.കെ.കെ എസ് ആരിഫ് തങ്ങൾ , കേരള മദ്റസാ ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ സിദ്ധീഖ് മൗലവി അയിലക്കാട് . ഹനീഫ മുസ്‌ലിയാർ പുത്തനത്താണി, ആളത്ത് അബ്ദുറശീദ് അൽ - ഖാസിമി,  മുഹമ്മദ് അൽ - ഹസനി, പ്രസംഗിച്ചു. സമാപന ദിവസം നടന്ന സ്വലാത്ത് വാർഷികത്തിന് എം.വി. ഇസ്മാഈൽ മുസ്‌ലിയാർ ചെറവല്ലൂർ,സയ്യിദ് മുടീസ് തങ്ങൾ,ചെമ്പലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാർ . ജലീൽ റഹ് മാനി വാണിയന്നൂർ നൗഷാദ് മുസ്‌ലിയാർ  കന്യാകുമാരി , സൈനുൽ ആബിദീൻ ഹുദവി നേതൃത്വം നല്കി. ഖത്മുൽ ഖുർആൻ , സമൂഹ സിയാറത്ത് , ഇസ്‌ലാമിക ചരിത്ര കഥാപ്രസംഗം ബുർദ കാവ്യപാരായണം,സംസ്മൃതി പ്രകാശനം,ജലാലിയ്യ മജ്‌ലിസ് എന്നിവയുമുണ്ടായി.