27 April 2024 Saturday

കാട്ടകാമ്പാല്‍ പൂരം ഇന്ന്

ckmnews



കാട്ടകാമ്പാല്‍ : കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം തിങ്കളാഴ്‌ച ആഘോഷിക്കും. കാളിയുടെ പടപ്പുറപ്പാടിന്റെ ഭാഗമായി ഞായറാഴ്ച വലിയ കുതിരവേല ആഘോഷിച്ചു.  ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വലിയ ഒറ്റക്കുതിരയെ നിര്‍മിച്ചാണ് വലിയ കുതിരവേല ആഘോഷിച്ചത്. പൂരം ദിവസമായ തിങ്കളാഴ്ച  വിശേഷാൽ പൂജകൾക്കുശേഷം   ഭഗവതിയെ വലിയമ്പലത്തിലേയ്ക്ക് എഴുന്നള്ളിക്കും. കൊളക്കാടൻ കുട്ടിക്കൃഷ്ണൻ തിടമ്പേറ്റും. ചൊവ്വല്ലൂർ മോഹനൻ വാര്യരുടെ നേതൃത്വ ത്തിൽ 60 ഓളം കലാകാരന്മാർ പാണ്ടിമേളത്തിൽ അണിനിരക്കും. .ഉച്ചയോടെ ദേശക്കാരുടെ പൂരാഘോഷം ആരംഭിക്കും. വൈകിട്ട് അഞ്ചിന് 35 ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിനിടെ ദാരികരും കാളിയും ക്ഷേത്രത്തിലെത്തും. തേരിലേറി വാക്പ്പോരിനൊടുവില്‍ ദാരികന്‍ മായയില്‍ മറയുന്ന സങ്കല്‍പ്പത്തോടെയാണ് പകല്‍പ്പൂരത്തിന് സമാപനം കുറിക്കുക.