09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിൽ വില്ലേജ് തല ജനകീയസമിതി യോഗം ചേർന്നു

ckmnews

വട്ടംകുളം പഞ്ചായത്തിൽ വില്ലേജ് തല ജനകീയസമിതി യോഗം ചേർന്നു


എടപ്പാൾ: വട്ടംകുളം പഞ്ചായത്ത്‌ തലത്തിൽ മാസം തോറും നടക്കാറുള്ള വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു.തഹസീൽദാർ വഴി ജില്ലാ അതൊറിറ്റിയിൽ നിന്നും അനുമതി വാങ്ങിക്കുന്നതിന്നായി സമഗ്രമായ റിപ്പോർട്ട്‌ തേടി,പ്രധാനമായും ലൈഫ് ഗുണഭോക്താക്കളിലെ ലിസ്റ്റിൽ വന്നിട്ടുള്ള അപാകതകളിലും, ഭൂമി തരം മാറ്റുന്നതിന്നുള്ള അനുമതിക്കായുള്ള അപേക്ഷകളിൽ അടിയന്തരമായി ഇടപെടലുകൾ നടത്താനും, വില്ലേജ് തല സമിതി, എൽ എൽ, എൽ, എം, സി, എന്നിവ ചേർന്നു പെട്ടെന്ന് തന്നെ താലൂക്കിലേക്ക് നിർദ്ദേശം കൊടുക്കാനും തീരുമാനിച്ചു.നേരത്തെ പഞ്ചായത്തിൽനിന്നും കളക്ടർ വഴി കൊടുത്തിരുന്ന പേപ്പറുകളിൽ ലൈഫ് ഗുണ ഭോക്താക്കളുടെ പേര് നിർദ്ദേശിച്ചു കൊടുക്കുകയും ഇത് വരേയും ഫലം കാണാത്ത അവസ്ഥയുമുണ്ട്,വട്ടംകുളം പഞ്ചായത്ത്‌ 250 വീടുകൾ കൊടുക്കാമെന്നു പറഞ്ഞത്. പേപ്പർ ക്ലീയറെൻസ് ആവാത്തത് കൊണ്ടുള്ള തടസ്സങ്ങൾ നേരിടുന്നത് കൊണ്ട് പദ്ധതി സമയബന്ധിതമായും സുഖമമായും മുന്നോട്ടുപോകുന്നതിനെ ബാധിക്കുമെന്നതിനാലാണ് പഞ്ചായത്ത്‌ മുൻകൈ എടുത്തു ഇത്തരത്തിൽ അടിയന്തര ജനകീയ സമിതി വിളിച്ചു ചർച്ചനടത്തിയത്,അനുകൂലമായ സമീപനമാണ് വില്ലേജിൽ നിന്നുമുണ്ടായത്,വില്ലേജ് സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ് ഉദ്ഘടവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തു,മുൻകാലങ്ങളിൽ തുടർന്ന് വന്ന മഴക്കാല പൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം തന്നെ,മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടുകളിൽ കുട്ടികൾ വീണു ദുരന്തകൾ ഉണ്ടാവാതിരിക്കാൻ മുന്നറിയിപ്പുകൾ നല്കാനും, പഞ്ചായത്തും, വില്ലേജ്ഉം സംയുക്തമായി കർമ്മപരിപാടികൾക്കും രൂപം നൽകി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ്ക്കഴുങ്കിൽ അധ്യക്ഷനായിരുന്നു,വില്ലേജ് ഓഫീസർ ഹരിപ്രിയ, അസിസ്റ്റന്റ് അനൂപ് രാജ്, അംഗങ്ങളായ പത്തിൽ അഷ്‌റഫ്‌, ഭാസ്കരൻ വട്ടംകുളം, പ്രഭാകരൻ നടുവട്ടം, എ പി, കൃഷ്ണൻ, സുധാകരൻ മെമ്പർ, എന്നിവർ ചർച്ചകളിൽ പങ്കെടുത്തു,