09 May 2024 Thursday

നിഴലില്ലാ ദിനം ആഘോഷമാക്കി യാസ്പൊ ബാലവേദിയും കേരള ശസ്ത്ര സാഹിത്യ പരിഷത്തും

ckmnews



എടപ്പാൾ:പൊറൂക്കര യാസ്പൊ ബാലവേദിയും കേരള ശസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റും സംയുക്തമായി യാസ്പൊ വായനശാലയിൽ നിഴലില്ലാ ദിനം വിജ്ഞാന സദസ്സാക്കി ആഘോഷിച്ചു.ശാസ്ത്ര പരീക്ഷങ്ങൾ നിഴൽ നിരീക്ഷണം എന്നിവയാണ് സംഘടിപിച്ചത്. പരിപാടി ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ജില്ലാ കൗൺസിൽ മെമ്പർ പി.പി. വാസുദേവൻ ക്ലാസിനു നേതൃത്വം നൽകി 

നേതൃസമിതി കൺവീനർ പി.പി. വിജയൻ ,യാസ്പൊ ട്രഷറർ അജിത ചന്ദ്രൻ, വായനശാല പ്രസിഡണ്ട് വിടിഎം കോയ

എന്നിവർ സംബന്ധിച്ചു.മുരുകേശൻ സ്വാഗതവും

വിജി വിശ്വനാഥ് നന്ദിയും പറഞ്ഞു.അടുത്ത മാസം രണ്ട് ദിവസത്തെ ബാലവേദി ക്യാമ്പ് നടത്താനും തീരുമാനിച്ചു.