27 April 2024 Saturday

കൊരട്ടിക്കരയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ckmnews


പെരുമ്പിലാവ്: കൊരട്ടിക്കരയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.  പാലക്കാട് മേഴത്തൂർ സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ  പാഞ്ചാലി (65) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 കൊരട്ടിക്കര സ്വദേശി ജോബ് എന്ന വ്യക്തിയുടെ കഴുങ്ങിൻ തോപ്പിലെ കിണറ്റിൽ വ്യാഴാഴ്ച്ച 5 മണിയോടെയാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഒരുമാസത്തോളമായി ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് കൊരട്ടിക്കരയിലെ സഹോദരൻ വാസുദേവന്റെ വീട്ടിലാണ് വയോധികയുടെ താമസം. നടക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ചെരുപ്പ് കിണറ്റിൻകരയിൽ ഊരിവെച്ച നിലയിലായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.