26 April 2024 Friday

കാലടി വിദ്യാപീഠം യൂ പി സ്കൂൾ രണ്ടാമത് പഠനോത്സവം നടത്തി

ckmnews

കാലടി വിദ്യാപീഠം യൂ പി സ്കൂൾ രണ്ടാമത് പഠനോത്സവം നടത്തി


എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂൾ കാലടി രണ്ടാമത് പഠനോത്സവം കാലടി ഒതവഞ്ചേരിയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ കെ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഗണേഷ് കോലത്ര അദ്ധ്യക്ഷത വഹിച്ചു. എ അബ്ദുൾ റഷീദ്, ടി.വി അജിത്ത്എം ടി എ പ്രസിഡണ്ട് ഷൈനി. മനോജ് മാസ്റ്റർ, ഉമാദേവി ടീച്ചർ എന്നിവർ സംസാരിച്ചു.പ്രധാനധ്യാപകൻ ഗിരീഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു നന്ദിയും പറഞ്ഞു. കുട്ടികൾ തയ്യാറക്കിയ മാഗസിനുകൾ ചിത്രങ്ങൾ എന്നിവയുടെ പ്രദർശനവും,കലാവിരുന്നും ശ്രദ്ധേയമായി.