26 April 2024 Friday

ഖത്തറിൽ കെട്ടിടം തകർന്ന് നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു.മരിച്ചവരിൽ പൊന്നാനി മാറഞ്ചേരി സ്വദേശികളും പൊന്നാനി പുതുവീട്ടിൽ അബു,മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്

ckmnews

ഖത്തറിൽ കെട്ടിടം തകർന്ന്  നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു.മരിച്ചവരിൽ പൊന്നാനി മാറഞ്ചേരി സ്വദേശികളും


പൊന്നാനി പുതുവീട്ടിൽ അബു,മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്


ഖത്തർ: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് മലയാളികൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു.പൊന്നാനി പുതുവീട്ടിൽ അബു കാസർഗോഡ് സ്വദേശി അഷ്‌റഫ് എന്നിവരുടെ മൃദദേഹങ്ങളാണ് ശനിയാഴ്ച കണ്ടെടുത്തത്.

ഇതോടെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.മലപ്പുറം മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിൽ,മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍ എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.ദോഹ അല്‍ മന്‍സൂറയില്‍ കഴി‍ഞ്ഞ ദിവസം ആണ് നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകർന്നു വീണത്. അന്ന് ഒരു മരണം ആണ് സ്ഥിരീകരിച്ചത്.കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തി വരുകയായിരുന്നു.തുടർന്ന് 5 മൃതദേഹങ്ങൾ കൂടി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.


നാല് മലയാളികൾ അടക്കം ആറ് ഇന്ത്യക്കാരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ജാർക്കണ്ട്,ഹൈദരാബാദ് സ്വദേശികളാണ് മരിച്ച മറ്റു രണ്ട് പേർ.ഏഴ് പേരെ അപകട സ്ഥലത്തു നിന്ന് പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. 12 കുടുംബങ്ങളെ ഇവിടെ നിന്ന് സുരക്ഷിതമായി അധികൃതർ മാറ്റി താമസിപ്പിച്ചിരുന്നു.