26 April 2024 Friday

മിനി പമ്പയിൽ ശുദ്ധജലം ലഭിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം

ckmnews



എടപ്പാൾ:മിനി പമ്പയിൽ ശുദ്ധജലം ലഭിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം 'മലപ്പുറം ജില്ലാ കമ്മറ്റി ശ്രീശാസ്താ സ്കൂളിൽ  ചേർന്ന യോഗം അധികൃതരോട് ആവശ്യപ്പെട്ടു.മിനി പമ്പയിൽ പുതിയ പാലത്തിൻ്റെ പണി വന്നതോടെ പുഴയോരത്തെ കിണർ മൂടിപ്പോയ സാഹചര്യം കണക്കിലെടുത്ത് ശബരിമലയിലേക്ക് മാസ പൂജക്ക് എത്തുന്ന തീർത്ഥാടകർക്കും പ്രദേശത്തുള്ളവർക്കും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ മിനി പമ്പയിലുള്ളതെന്നും ഭാരവാഹികൾ ആരോപിച്ചു.യോഗം അയ്യപ്പസേവാസംഘം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി മെമ്പറുമായ വി.വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് പി.ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ  കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കേന്ദ്ര പൊതുയോഗം അംഗം ടി.കൃഷ്ണൻ നായർ,സംസ്ഥാന പൊതുയോഗം അംഗങ്ങളായ ഗോപ പാറോൽ, രാധാകൃഷ്ണൻ പൊന്നാനി ജില്ലാ കമ്മറ്റി അംഗങ്ങളായ സതീശൻ ഗുരുസ്വാമി കോലളമ്പ്,പ്രവീൺ ഉപ്പട നിലമ്പൂർ ,ശിവശങ്കരൻ പരപ്പനങ്ങാടി, കുഞ്ഞൻ തവനൂർ എന്നിവർ പ്രസംഗിച്ചു.