26 April 2024 Friday

ഇന്റസ്ട്രിയൽ ഫ്രണ്ട്സ് കൂട്ടായ്മ സൗഹൃദ സംഗമവും ഗുരുക്കൻമാർക്ക് ആദരവും സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:കൂനത്ത് ഇന്റസ്ട്രിയൽ ഫ്രണ്ട്സ് വാട്ട്സപ്പ്  കൂട്ടായ്മ സൗഹൃദ സംഗമവും ഗുരുക്കൻമാർക്ക് ആദരവും സംഘടിപ്പിച്ചു.നാല് പതിറ്റാണ്ടിലതികമായി ചങ്ങരംകുളത്ത് പ്രവർത്തിച്ച് വരുന്ന കൂനത്ത് വെൽഡിങ് കമ്പനിയിൽ വർഷങ്ങൾക്ക്  മുമ്പ് ഒരുമിച്ച് ജോലി ചെയ്ത് പിരിഞ്ഞവരുടെ കൂട്ടായ്മയാണ് പതിറ്റാണ്ടുകൾക്കിപ്പുറം സൗഹൃദ സംഗമം സംഘടിപ്പിച്ചത്.ചങ്ങരംകുളം രാജകീയ മംഗല്ല്യഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സ്ഥാപന ഉടമ കൂനത്ത് രവി ഉദ്ഘാടനം ചെയ്തു.പിലാക്കൽ മൊയ്തീൻ കുട്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ സധു വളയംകുളം അധ്യക്ഷത വഹിച്ചു.സ്ഥാപന ഉടമ കൂനത്ത് രവി,ഗുരുക്കൻമാരായ സൈദുട്ടി ആലംകോട്,ശിവൻ കണ്ടനകം,വിനു പെരുക്ക്,കൃഷ്ണൻകുട്ടി ശ്രീനി പനമ്പാട്,ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ  സുരേഷ് ആതിര എന്നിവരെ ആദരിച്ചു.ആബിദ് ചിയാനൂർ അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിന് ഷാജിചിയാനൂർ നന്ദി പറഞ്ഞു.