26 April 2024 Friday

കൊരട്ടിക്കര ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും.

ckmnews

കൊരട്ടിക്കര ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും.



കൊരട്ടിക്കര ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും.വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ തെക്കേടത്ത് മനക്കൽ നാരായണ സൂധൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം നടക്കൻ പറവെപ്പോടെ ഉത്സവം ആരംഭിച്ചു.ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നള്ളെക്കും. മുള്ളത്ത് ഗണപതി ദേവിയുടെ തിടമ്പേറ്റും.വൈകിട്ട് 5 മണിയോടെ പ്രദേശിക പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പിൽ 10 ഗജവീരൻമ്മാർ അണിനിരക്കും.വെള്ളിത്തിരുത്തി പ്രഭാകരൻ നായരുടെ നേത്യത്വത്തിലുള്ള പാണ്ടിമേളം അകംമ്പടിയേകും. തുടർന്ന് പരമ്പരാഗത വേല വരവോടൊപ്പം പ്രദേശിക ആഘോഷങ്ങളായി തെയ്യം, തിറ, പൂതം, നാടൻ കലാരൂപങ്ങൾ, കാവടി , ശിങ്കാരിമേളം തുടങ്ങിയ ആഘോഷങ്ങൾ ക്ഷേത്രത്തിലെത്തി സമാപിക്കും. വൈകീട്ട് ദീപാരാധന, നിറമാല, കളംപാട്ട് എന്നിവക്ക് ശേഷം ക്ഷേത്ര മൈതാനിയിൽ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരാവാഹികൾ അറിയിച്ചു.