26 April 2024 Friday

ഭര്‍ത്താവിന്റെ മാതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോവാനൊരുങ്ങിയ യുവതി യുഎഇ യില്‍ മരിച്ചു

ckmnews

ഭര്‍ത്താവിന്റെ മാതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോവാനൊരുങ്ങിയ യുവതി യുഎഇ യില്‍ മരിച്ചു


പൊന്നാനി:ഭര്‍ത്താവിന്റെ മാതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനിരിക്കെ മാറഞ്ചേരി സ്വദേശിനിയായ യുവതി ദുബൈയിൽ മരിച്ചു.മാറഞ്ചേരി, പരിച്ചകം സ്വദേശിനി ഹഫ്‌സത്ത് ആണ് ഭർതൃമാതാവിൻ്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുബൈയിൽ വെച്ച് മരണപ്പെട്ടത്.യാത്രക്കായി ബുക്ക് ചെയ്ത അതേ വിമാനത്തില്‍ ഭര്‍ത്താവ് സലീമിനും,മക്കള്‍ക്കുമൊപ്പം അവസാനയാത്രയ്ക്ക് ഒരുങ്ങുകയാണ് എംബാമിംഗ് സെന്ററില്‍ ഹഫ്‌സത്തിന്റെ മയ്യിത്ത്.യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി നില്‍ക്കവെ അപ്രതീക്ഷിതമായി ഹഫ്‌സത്തിന് നെഞ്ച് വേദന വന്നതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ദുബെെയില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സലീം കുറച്ച് വര്‍ഷങ്ങളായി കുടുംബവുമായി പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു.ഖബറടക്കം നാളെ മാറഞ്ചേരി കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും.