27 April 2024 Saturday

പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവുനായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു

ckmnews



പെരുമ്പിലാവ്: പെരുമ്പിലാവ് ആൽത്തറയിൽ തെരുവ് നായ ആക്രമണം. 8 പേർക്ക് കടിയേറ്റു . കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പലരെയും നായ വീട്ടിൽ കയറി ചെന്നാണ്  കടിച്ചത്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു. പലർക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റു.