26 April 2024 Friday

ചൂട് കൂടിയതോടെ ജില്ലയിൽ തീപിടുത്തങ്ങൾ വ്യാപകമാവുന്നു

ckmnews

ചൂട് കൂടിയതോടെ ജില്ലയിൽ തീപിടുത്തങ്ങൾ വ്യാപകമാവുന്നു


ചൂട് കൂടിയതോടെ ജില്ലയിൽ പുൽകാടുകൾക്ക് തീപിടിക്കുന്നത് പതിവാകുന്നു.വയലുകളിലും തരിശായി കിടക്കുന്ന ഒഴിഞ്ഞ പറമ്പുകളിലുമാണ് വ്യാപകമായി തീപിടിക്കുന്നത്.അശ്രദ്ധമായി മാലിന്യങ്ങൾ കത്തിക്കുന്നതും സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നതും ഇത്തരം തീപിടുത്തങ്ങൾക്ക് കാരണമാകുന്നുണ്ട്.വൈദ്യുതി സർക്യൂട്ട് മൂലവും ഇലക്ട്രിക്ക് തകരാറ് മൂലവും കെട്ടിടങ്ങളിലും കടമുറികളിലും തീ പടരുന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.കഴിഞ്ഞ ദിവസം ചങ്ങരംകുളം ടൗണിൽ ഷോർട്ട് സർക്യൂട്ട് മൂലം കെട്ടിടത്തിന് തീപിടിച്ച്  25 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവവിച്ചത്.ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച് അപകടങ്ങൾ സംഭവിക്കുന്നതും അടുത്ത കാലത്തായി കൂടി വരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.കനത്ത ചൂട് തീപിടുത്തങ്ങളുടെ വ്യാപ്തി വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്