26 April 2024 Friday

ചാലിശ്ശേരിയില്‍ ജനകീയ ഹോട്ടല്‍ തുറന്നു ഊണിന് 20 രൂപ

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ  ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലിൽ 20 രൂപക്ക് ഉച്ച ഭക്ഷണവും ,ചായ ,  പലഹാരങ്ങളും മിതമായി നിരക്കിൽ ജനകീയ ഹോട്ടലിലൂടെ  ജനങ്ങൾക്ക് ലഭ്യമാക്കും  പദ്ധതി ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ സുമനസ്സുകളുടെ  സഹകരണത്തോടെ  മുന്നോട്ട് പോകുവാനാണ്  പദ്ധതിയുടെ ലക്ഷ്യം. ചാലിശ്ശേരി സഹകരണ ബാങ്ക് ആദ്യ ഘട്ടത്തിൽ വേണ്ട സഹായ സഹകരണങ്ങൾ നൽകി. മറ്റുള്ള ബാങ്കുകളും സ്ഥാപനങ്ങളും മുന്നോട്ടുള്ള പ്രവർത്തങ്ങൾക്ക് സഹകരിക്കാമെന്നും അറിയിച്ചുട്ടുണ്ട്.ജനങ്ങളുടെ സഹകരണത്തോടെ നടന്നചടങ്ങ് പ്രസിഡൻ്റ് അക്ബർ ഫൈസൽ ഉദ്ഘാടനം ചെയതു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി വിനു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കോയക്കുട്ടി, റംല വീരാൻ കുട്ടി, സജിത ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യസുരേന്ദ്രൻ, ബ്ലോക്ക് മെമ്പർ സി.കെ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർമാരായ സിന്ദു സുരേന്ദ്രൻ, സുധീഷ് കുമാർ, കാർത്യായനി, സജിത സുനിൽ, പ്രദീപ്, അലി കുന്നത്ത്, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ  ടി.എം കുഞ്ഞുകുട്ടൻ, എ.എം ഷഫീക്ക്, കെ വി കെ മൊയ്തു, ബാലൻ മാസ്റ്റർ, CMP ഹമീദ്, ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിണ്ടൻറ്  വി.വി.ബാലകൃഷ്ണൻ, അർബൻ ബാങ്ക് പ്രസിഡന്റ് സേതുമംഗലത്ത്, പഞ്ചായത്ത് സെക്രട്ടറി  സാവിത്രി കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീജിത്ത് ,കുടുംബശ്രീ ചെയർപേഴ്സൺ സി.കെ സുരജ, ,ലത സുപ്രിയ, ശോഭ, സരസ്വതി, ഗിരിജ എന്നിവർ പങ്കെടുത്തു.