09 May 2024 Thursday

കെ.പി.എസ്.ടി.എ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: കെ.പി.എസ്.ടി.എ  ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക ദിനാഘോഷം  സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എടപ്പാൾ സഹായി അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണവിതരണം , ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായവിതരണം എന്നിവ നടത്തി. കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയംഗം സി.പി.മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.സി.വി.സന്ധ്യ,മനോജ്.സി.എസ്,ബിജു.പി.സൈമൺ കെ.പ്രമോദ്,സിന്ധു.ഇ.ടി,മുഹമ്മദ് ജലീൽ,നിർമ്മല.എം.പി, മുരളി മേലേപ്പാട്ട് എന്നിവർ നേതൃത്വം നൽകി.