09 May 2024 Thursday

എടപ്പാൾ പുത്രകാമേഷ്ടിയാഗം ഇന്റർനാഷണൽ യജ്ഞമാക്കും:ഗംബോൾഡ് ഡാംബാൾജ്‌വ്

ckmnews

എടപ്പാൾ പുത്രകാമേഷ്ടിയാഗം ഇന്റർനാഷണൽ യജ്ഞമാക്കും:ഗംബോൾഡ് ഡാംബാൾജ്‌വ്


എടപ്പാൾ: നാനൂറു വർഷങ്ങൾക്ക് ശേഷം നടക്കുന്ന എടപ്പാൾ പെരുമ്പറമ്പിലെ സമ്പൂർണ പുത്രകാമേഷ്ടിയാഗം ഇന്റർനാഷണൽ യജ്ഞമായി പ്രഖ്യാപിക്കാൻ നടപടിയെടുക്കുമെന്ന് മംഗോളിയൻ അംബാസിഡർ ഗാൻബോൾഡ് ഡാംബാജ്‌വ് പറഞ്ഞു.

ഇത്തരമൊരു അപൂർവ സംഭവത്തെ ഡിസ്‌കവറി ചാനൽ വഴി 200 രാഷ്ട്രങ്ങളിലെ ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അംബാസിഡറുടെ പ്രഖ്യാപനം. യാഗസമിതി ചീഫ് കോ-ഓർഡിനേറ്റർ പി.എം.മനോജ് എമ്പ്രാന്തിരി, കെ.എം.പരമേശ്വരൻ നമ്പൂതിരി, മുതലമട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കമൽ, ജാസ്മിൻഷേക്ക്, ഉണ്ണി ശുകപുരം, ശ്രീനി ആവണി എന്നിവർ പ്രസംഗിച്ചു