26 April 2024 Friday

കുന്നംകുളം തൃശ്ശൂർ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പടെ 5പേർക്ക് പരികേറ്റു

ckmnews


കുന്നംകുളം:കുന്നംകുളം തൃശ്ശൂർ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് 3 കുട്ടികൾ ഉൾപ്പെടെ  ഒരു കുടുംബത്തിലെ 5പേർക്ക് പരിക്ക്.അഞ്ഞുർ വാഴപ്പിള്ളി വീട്ടിൽ ബിജു ഭാര്യ തെസ്നി മക്കളായ ആറു വയസ്സുള്ള അശ്വിമിൻ എട്ടു വയസ്സുള്ള അശ്വിൻ നാലുവയസ്സുള്ള അശിക എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11:00 മണിയോടെയാണ് അപകടം ഉണ്ടായത്. ഇട റോഡിൽ നിന്നും കയറുന്നതിനിടയിൽ നിയന്ത്രണംവിട്ട കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക്  തെറിച്ചുവീണാണ് അഞ്ചുപേർക്കും പരിക്കേറ്റത് എന്ന ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു നാലു പല്ലുകൾ നഷ്ടപ്പെട്ട് കുട്ടിയുടെ തലയിലും കാലിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ട്.പരിക്ക് ഗുരുതരമായതിനെ  തുടർന്ന് കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി