09 May 2024 Thursday

എസ് പി സി പാസിംഗ് ഔട്ട് പരേഡ്‌

ckmnews

എടപ്പാൾ: രണ്ട് വർഷത്തെ ചിട്ടയായ പരിശീലനത്തിനു ശേഷം  ഐഡിയൽ ഇ .എച്ച്. എസ്. എസ്. കടകശ്ശേരി, ജി.വി.എച്ച്.എസ്.എസ്. ഇരിമ്പിളിയം, വി.എച്ച്.എസ്.എസ്. വളാഞ്ചേരി എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള സ്റ്റുഡൻസ് പോലീസ് കാഡറ്റ് യൂണിറ്റുകളിലെ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്പരേഡ് കടകശ്ശേരി ഐഡിയൽ കാമ്പസ് ഗ്രൗണ്ടിൽ വെച്ച് നടന്നു.

 കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ  രഞ്ജിത് പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ  ഐഡിയൽ കടകശ്ശേരിയും ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.വി. എച്ച്. എസ്.എസ് ഇരിമ്പിളിയും ഒന്നാം സ്ഥാനം നേടി.മികച്ച പരേഡ് കമാണ്ടറായി ഐഡിയൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗായത്രിയെ തെരഞ്ഞെടുത്തുസമാപന ചടങ്ങിൽ പ്ലാസ്റ്റിക് മുക്ത കാമ്പസിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പേപ്പർപെൻ, ക്ലോത്ത് ബാഗ് എന്നിവ വിതരണം , മികച്ച പരേഡ്‌ കമാന്റേഴ്സ്, മികച്ച പ്ലട്ടൂൺ ലീഡേഴ്സ് എന്നിവർക്ക് ട്രോഫി വിതരണവും നടന്നു.മജീദ് ഐഡിയൽ, കുറ്റിപ്പുറം സി പി ഒ ശ്രീ ശോഭ്, എച്ച് എം ചിത്രഹരിദാസ്, സി പി ഒ ജ്യോതിലക്ഷമി, എ സി പി ഒ അൻവർ വെള്ളാഞ്ചേരി ബിന്ദു പ്രകാശ് എന്നിവർ സംസാരിച്ചു.